ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം

ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!

Follow

അഹം ?

എന്റെ ഫോട്ടോ
പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം

2009, മാർച്ച് 17, ചൊവ്വാഴ്ച

ഞാനെന്ന ഉത്തരം.

മഞ്ഞക്കടമ്പിന്റെ പൂവാണു ഞാന്
കണ്ണനോമനിക്കും നല്ല താരാട്ട് ഞാന്
പീലിയില് ചിമ്മാത്ത കണ്മണി ഞാന്
പാട്ട് മൂളുന്ന ചുണ്ടിലെ വേണുവും ഞാന്

കാളിന്ദി പാടുന്ന കാംബോജി ഞാന്
കര്ണികാരം ഭജിക്കുന്ന കാന്തിയും ഞാന്
കാര്മുടിക്കെട്ടിലെ താരകം ഞാന്
കാലി മേയുന്ന മേട്ടിലെ കാറ്റാണു ഞാന്

പീതാംബരപ്പട്ടുനൂലാണു ഞാന്
മാറിലാടുന്ന മാലയില് ഗന്ധവും ഞാന്
പോന്നരഞ്ഞാണപ്പതക്കവും ഞാന്
പിഞ്ചുകാല്ചിലമ്പാട്ടക്കിലുക്കവും ഞാന്

കൂട്ടരൊത്തുള്ളോരു മോഷണം ഞാന്
കൂട്ടമോടെ പിടിക്കുകില് കണ്ണീരു ഞാന്
കൂട്ടരക്ഷയ്ക്കുള്ള കള്ളവും ഞാന്
കൂട്ടമോഹനത്തിന്നൊത്ത മായയും ഞാന്

കുഞ്ഞുവായുണ്ണുന്ന വെണ്ണയും ഞാന്
പൊട്ടിയാടുന്ന പാലുറിക്കോലവും ഞാന്
പൌര്ണമിയ്ക്കൊത്ത പാല്പ്പുഞ്ചിരി ഞാന്
പദ്മരാഗപ്പകര്പ്പെഴും ചെഞ്ചുണ്ടു ഞാന്

ഗോപീജനത്തിന്റെ കാമവും ഞാന്
രാധികാദേവി തന്നര്ത്ഥ ദേഹവും ഞാന്
മീരാ പദങ്ങളില് ജീവനും ഞാന്
ഗീതഗോവിന്ദപീയൂഷധാരയീ ഞാന്

കണ്ണനെന്നോമനപ്പേരാണു ഞാന്
കണ്ണിലൂറുന്ന കാരുണ്യമാവുന്നു ഞാന്
കണ്ണനില് കാണുന്ന സര്‍വ്വവും ഞാന്
കണ്ണനല്ലാതെയൊന്നുമേയല്ലയീ ഞാന്

അഭിപ്രായങ്ങളൊന്നുമില്ല: