നിവൃത്തി നിദാനം
തിരിഞ്ഞോരിക്കലും
നോക്കി നിന്നീടൊലാ
മരിച്ച കണ്ണുനീ-
രിറ്റൊരീ വീഥികള്‍
പിഴച്ചു പാളവും
തെറ്റിത്തെറിച്ചു താന്‍
മടുപ്പു കൂടാതെ
മേളിച്ച ഭൂമികള്‍
അറിഞ്ഞു കൂടാതെ-
യാകിലും പാടൊലാ
ഒടുക്കമാകുവാന്‍
മൂളുന്ന പാട്ടുകള്‍
ഉടഞ്ഞ പാളവും
പാഴായ വേദന-
പ്പകര്‍പ്പിലെത്തുന്ന
പാതിയാധാരവും
പടുത്തു കെട്ടിയോ-
രന്യഗേഹങ്ങളും
കെടുത്തിടാനായ്
കൊളുത്തുന്ന ദീപവും
ഒരിക്കലാ സാല-
ഭഞ്ജികാ ദേവിതന്‍
പരീക്ഷ തന്‍ ശിഷ്ട
ധൂളി മരീചികള്‍
തിളങ്ങി നിന്നൊരു
ചിപ്പിയില്‍ വെള്ളിയെ
തെരഞ്ഞ വിഡ്ഢിയെ
കോലത്തിലാക്കവേ
അറിഞ്ഞതാവില്ല
നാളെയാ കോലവും
അനന്ത പൂജകള്‍
കൈക്കൊള്ളൂമെന്നതും
അതിന്നു മുന്‍പെയായ്
കണ്ണടയ്ക്കുന്നതേ
നിലച്ചിടുന്നതേ
നന്നെന്ന ചിന്തയാല്‍
അടുക്കിവെയ്ക്കുന്നു
വേഷങ്ങളൊക്കെയും
വിരിച്ചു വെച്ചൊരീ
കാഷായ ഭാണ്ടത്തില്‍
മുറുക്കിയൊക്കെയും
കെട്ടിപ്പെറുക്കി ഞാന്‍
ഇറങ്ങിടുന്നിതെന്‍
മഹാപ്രസ്ഥാനമായ്..
ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം
ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!
Follow
അഹം ?

- ധ്രുവന്
- പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ