
ഓണമായി ..
കാട്ടുപൂവിലും കാറ്റിലും
കാണാത്ത സൌവര്‍ണ്ണ രാജികള്‍
മേയുമീ മേലാപ്പ് തൂങ്ങുന്ന
മാനത്തുമാ മന്ത്രമായാമയൂരങ്ങള്‍
നൃത്തം ചവിട്ടുന്ന ഭൂവിലും
ഭൂമി തന്‍ ഭാരത്തിലും
ഭാരതീദേവി തന്‍ ലാസ്യ
ഭാവത്തിലും ഭാസുരാംഗിമാര്‍
തന്‍ ദേഹദേശത്തിലും
കാട്ടുപൊങ്ങച്ചവും കടക്കാരും
കറുപ്പിച്ചു കാര്‍ക്കിച്ചൊരീ
ഗേഹഫാലത്തിലും നെഞ്ച്
വിങ്ങുന്ന ചൂടേറ്റു വാടുന്ന
പച്ചക്കറിക്കൊട്ടു ചേരാത്ത-
താമെന്നടുക്കളച്ചായിപ്പിലും
കോടിയേറാന്‍ മടിക്കുന്ന മേലിലും
മന്നിലും, അത്തം കറുക്കിലും
പത്തും വെളുക്കാത്ത കണ്ണിലും
പിന്നെയീ നാലുകെട്ടിന്റെ ദിക്കെട്ടിലു-
മുറുമ്പുകള്‍ കൂട്ടമായോണമു-
ണ്ടാര്‍ക്കുവാനെത്തുന്ന
നോക്കാത്തിടത്തിലും
കാളും വിരക്തിയാലേതോ
സമാധിയില്‍ പൂണ്ടോരെന്‍
മച്ചിലെ തേവാരമൂര്‍ത്തി തന്‍
ബിംബത്തിലേറുന്ന മാറാലയാം
ഹാരജാലത്തിലും ബലി-
ക്കാക്കകള്‍ തന്നൂട്ടുശാലയാം
തെക്കങ്കണത്തില്‍ തളിര്‍ക്കും
ചെറൂള തന്‍ ചോട്ടിലും,
ആട്ടവും പാട്ടും മറന്നൊരെന്നാതിരാ-
രാത്രികളുറങ്ങുന്ന പാതിരാപ്പൂവിലും
ഓണമായി..
തിരുവോണമായി...
സങ്കല്പ സായൂജ്യ സാമ്രാജ്യമൊന്നിലായ്
കന്മദം പൂക്കുന്ന കാലമായി ..
ഞാനുമെന്നെകാന്തഹേമകൂട
ത്തിലീയോണത്തണുപ്പില്‍ കുളിര്‍ത്തിടുന്നു..
പാച്ചിലില്ലാത്തൊരുത്രാടമുന്തിക്കഴിച്ചു-
കൊണ്ടോണപ്പുലര്കാലമാര്‍നിടുംപോള്‍
ഓണം ശാന്തി പടര്‍ത്തട്ടെ! ആശംസകള്‍ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ