
തന്മേ മന: ശിവസങ്കല്പമസ്തു =എന്‍റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്‍പങ്ങളോട് കൂടി ആയിരിക്കട്ടെ .
തിരക്ക് പിടിച്ച ജീവിതത്തിലും ,അനിയന്ത്രിതമായ സാഹചര്യങ്ങളിലും മനുഷ്യ മനസ്സിന് ശാന്തിനല്കുവാന്‍ പൂര്‍വ സൂരികള്‍ നമുക്കായി കരുതി വെച്ച മഹാ മന്ത്ര മാല . ആരോഗ്യമുള്ള ഒരു മനസ്സിന് ഉടമ ആകുവാന്‍, അനാവശ്യമായ ഉതകണ്‍ഠ,ദേഷ്യം,വികാരാവേശം എന്നിവ ഒഴിവാകാന്‍ , എന്നും നിദ്രയ്ക്കു മുന്‍പും ഉണര്‍ന്ന ശേഷവും ഈ സൂക്തം ജപിക്കുന്നത് ശീലമാക്കുക. എല്ലാവരും സന്മനസ്കരായിരിക്കട്ടെ ! , സദാചാരര്‍ ആയിരിക്കട്ടെ ! , സത്കര്‍മ്മികള്‍ ആയിരിക്കട്ടെ !
യജുര്‍വേദം : 34: 1-6
സൂക്തം 1. യജ്ജാഗ്രതോ ദൂരമുദൈതി ദൈവം തദു സുപ്തസ്യ തഥൈവൈതി
ദൂരങ്ങ്ഗമം ജ്യോതിഷാം ജ്യോതിരേകം തന്മേ മന: ശിവസങ്കല്പമസ്തു.
സൂക്തം 2. യേന കര്‍മ്മാണ്യപസോ മനീഷിണോ യജ്ഞേ കൃണ്വന്തി വിദഥേഷു ധീരാ:
യദപൂര്‍വ്വം യക്ഷമന്ത: പ്രജാനാം തന്മേ മന: ശിവസങ്കല്പമസ്തു
സൂക്തം 3. യദ് പ്രജ്ഞാനമുത ചേതോ ധൃതിശ്ച യജ്ജ്യോതിരന്തരമൃതം പ്രജാസു.
യസ്മാന്ന ഋതേ കിഞ്ചന കര്‍മ്മ ക്രിയതേ തന്മേ മന: ശിവസങ്കല്പമസ്തു
സൂക്തം 4. യേനേദം ഭൂതം ഭുവനം ഭവിഷ്യദ് പരിഗൃഹീതമമൃതേന സര്‍വ്വം.
യേന യജ്ഞസ്തായതേ സപ്ത ഹോതാ തന്മേ മന: ശിവസങ്കല്പമസ്തു
സൂക്തം 5. യസ്മ്മിന്നൃച: സാമ യജൂങ്ങ്ഷി യസ്മിന്‍ പ്രതിഷ്ഠിതാ: രഥനാഭാവിവാരാ:
യസ്മിങ്ങ്ശ്ചിത്തങ്ങ് സര്‍വ്വമോതം പ്രജാനാം തന്മേ മന: ശിവസങ്കല്പമസ്തു
സൂക്തം 6. സുഷാരഥിരശ്വാനിവ യന്മനുഷ്യാന്നേനീയതേf ഭീശുഭിര്‍ വാജിന ഇവ
ഹൃദ്പ്രതിഷ്ഠം യദജിരം ജവിഷ്ഠം തന്മേ മന: ശിവസങ്കല്പമസ്തു
ശുഭം
download
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ