രചന : അറിയില്ല
സംഗീതം : അറിയില്ല.
ആലാപനം : തല്ക്കാലം ഞാന്‍
ഇന്ദ്രനീലത്തിനോടെന്തു കൊണ്ടോ
പണ്ടു തൊട്ടേ എനിക്കിഷ്ടം
കണ്ണന്റെ മുകില്‍ വര്‍ണ്ണമാകയാലോ
നിന്റെ കണ്ണിന്റെ മണിവര്‍ണ്ണമാകയാലോ!
ദൂര തമാല വനങ്ങള്‍ തന്‍ സാന്ദ്രമാം വര്‍ണ്ണം
ചാരു ഗോരോചനക്കുറി തൊട്ട ചന്തത്തിന്‍ വര്‍ണ്ണം
കാളിന്ദി വര്‍ണ്ണം കായാമ്പൂ വര്‍ണ്ണം
ഗോപികാ ഹൃദയം പുണരുന്ന വര്‍ണ്ണം
(ഇന്ദ്രനീല..)
വര്‍ഷമയൂരങ്ങര്‍ പീലി നീര്‍ത്താടുന്ന വര്‍ണ്ണം
ഹര്‍ഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിന്‍ വര്‍ണ്ണം.
ആഴി തന്‍ വര്‍ണ്ണം ആകാശ വര്‍ണ്ണം
ആത്മാവിന്‍ പൂക്കും കടമ്പിന്റെ വര്‍ണ്ണം
(ഇന്ദ്രനീല..)
രണ്ടാമത്തേത്...!
ലളിതഗാനം.
രചന,സംഗീതം : നന്ദേട്ടന്‍
ആലാപനം : തല്ക്കാലം ഞാന്‍.
നീലാംബരിയല്ല നിറവുമില്ല.
നിലാവിന്‍ മായിക ഭാവമില്ല.
ഏതോ വിഷാദ ഹൃദന്തം പകര്‍ന്നൊരീ
ഈണവും താളവും മാത്രം.
ഈ ഗാനം........ഈ ഈണം
പിച്ചവെയ്ക്കും പിഞ്ചു പാദങ്ങള്‍ പോലെ
ഉത്തരം കിട്ടാ കടം കഥ പോലെ
നാവില്‍ വഴങ്ങാത്ത വാക്കുകള്‍
വാടാത്ത മാലയായ് കോര്‍ത്തതു പോലെ
ഈ ഗാനം.........ഈ ഈണം
(നീലാംബരി)
അമ്മ തന്‍ ചാരത്തണഞ്ഞു നില്ക്കേ
നെഞ്ചിന്‍ തുടിപ്പില്‍ ലയിച്ചു നില്ക്കേ
താരാട്ടു കേട്ടു കേട്ടെന്റെ മനസ്സില്‍
കേളികൊട്ടിന്‍ ധ്വനി മാത്രം
ഈ താളം......ഈ ഈണം
(നീലാംബരി)
ഉറപ്പുള്ളത് ഭാവനയുടെ ലോകം മാത്രം
ധ്രുവം
കുത്തിവരയ്ക്കാന്‍ ഉടയോന്‍ കല്‍പ്പിച്ചു തന്ന ഇടം!
Follow
അഹം ?

- ധ്രുവന്
- പാരമാർത്ഥികം = ബ്രഹ്മം, വ്യാവഹാരികം = ഹരി, പ്രാതിഭാസികം = അനവസ്ഥാദോഷവശാത് അവക്തവ്യം
1 അഭിപ്രായം:
കൊള്ളാമല്ലോ ഭായ്
:-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ